Students blogs

എങ്ങനെ ഒരു ബ്ളോഗ് തുടങ്ങാം (How to create a blog)?

ഒരു ഇ-മെയില്‍ വിലാസം ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു ബ്ളോഗ് തുടങ്ങാവുന്നതാണ്. ഗൂഗിളിന്റെ ബ്ളോഗിങ്ങ് സേവനം നല്‍കുന്ന സൈറ്റായ www.blogger.com എന്ന സൈറ്റ് തുറക്കുക. Create your blog now എന്ന ലിങ്ക് ക്ളിക്ക് ചെയ്യുക. അപ്പോള്‍ create account എന്ന ലിങ്ക് കാണാം.ഇവിടെ യൂസര്‍ നെയിം ,പാസ് വേഡ് ,ഇ മെയില്‍ അഡ്രസ് എന്നിവ നല്‍കിയ ശേഷം എഗ്രിമന്റ് ചെക്ക് ബോക്സ് ടിക് ചെയ്യുക.continue arrow അമര്‍ത്തുക. Name your Blog എന്ന സ്ഥാനത്ത് ബ്ലോഗിന് പേര് നല്‍കാം. ബ്ലോഗിന്റെ Title,Internet address എന്നിവ നല്‍കുക.Continue arrow click ചെയ്ത് അടുത്ത പേജിലേക്ക് കടക്കാം.

ഇവിടെ Choose Template എന്ന ലിങ്കിലൂടെ ബ്ലോഗിന്റെ ഡിസൈന്‍ തെരഞ്ഞെടുക്കാം. Continue ബട്ടണ്‍ അമര്‍ത്തുന്നതോടെ നമ്മുടെ ബ്ലോഗ് റെഡി.Your Blog has been created എന്ന സന്ദേശത്തോട് കൂടിയ പേജ് കാണുന്നു.

Start posting എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് composer page തുറക്കാം.Publish button അമര്‍ത്തുന്നതോടെ നമ്മുടെ ലേഖനം ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു.

നമ്മുടെ ബ്ലോഗ് അഡ്രസ്സ് അഡ്രസ്സ് ബാറില്‍ type ചെയ്ത് എന്റര്‍ ചെയ്യുന്നതോടെ നമ്മുടെ ബ്ലോഗ് തുറന്ന് വരുന്നു. യൂസര്‍നെയിമും പാസ്സ് വേഡും നല്‍കി sign in ചെയ്താല്‍ നമുക്ക് പുതിയ പോസ്റ്റിങ്ങ് നടത്താം.

മലയാളത്തില്‍ രചനകള്‍ നടത്തുന്നതെങ്ങിനെ ?

key board indicator ക്ലിക്ക് ചെയ്ത് india malayalam select ചെയ്യുക. ഇനി മലയാളത്തില്‍ ടൈപ്പ് ചെയ്തോളൂ...
ചിത്രങ്ങളും വീഡിയോയും ഉല്‍പ്പെടുത്തി നിങ്ങലുടെ രചനകള്‍ ഭംഗിയാക്കുക.